ട്രഷറി ബില്‍, സര്‍ക്കാര്‍ ബോണ്ടുകള്‍ എന്നിവയില്‍ ചെറിയ കാലയളവിലേക്ക് നടത്തുന്ന നിക്ഷേപമാണ് ലിക്വിഡ് ഫണ്ട് എന്നറിയപ്പെടുന്നത്. സര്‍ക്കാര്‍ സെക്യൂരിറ്റികളെ അടിസ്ഥാനമാക്കിയാണ് ഗില്‍റ്റ് ഫണ്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് പരിപൂര്‍ണമായും പലിശയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നു. ഇന്‍ഡക്‌സ് സെക്ടര്‍ ഫണ്ടുകളും ഫണ്ട് ഓഫ് ഫണ്ട്‌സ് രീതികളും നിലവിലുണ്ട്.