ഇത്തരം ഫണ്ടുകളില്‍ നിക്ഷേപത്തിന്റെ ഭൂരിഭാഗവും ഓഹരി വിപണിയിലായിരിക്കും. ലാഭം കൂടുതലായിരിക്കുമെങ്കിലും റിസ്‌ക് കൂടുതലായിരിക്കും. അതേ സമയം നിങ്ങളുടെ നിക്ഷേപം ദീര്‍ഘകാലാടിസ്ഥാനത്തിലാണെങ്കില്‍ മികച്ച ലാഭം പ്രതീക്ഷിക്കാം. ഇത് രണ്ട് ഓപ്ഷനുകളില്‍ ലഭ്യമാണ്. ഡിവിഡന്റ് ഓപ്ഷനും ഗ്രോത്ത് ഓപ്ഷനും. കമ്പനികള്‍ അതാതു വര്‍ഷം പ്രഖ്യാപിക്കുന്ന ഡിവിഡന്റ് അഥവാ ലാഭവിഹിതം സ്വീകരിക്കുന്നതാണ് ആദ്യത്തെ രീതിയെങ്കിലും ലാഭവിഹിതം പ്രത്യേകം സ്വീകരിക്കാതെ നിക്ഷേപത്തിനൊപ്പം വളര്‍ത്തുന്നതാണ് ഗ്രോത്ത് ഓപ്ഷന്‍.