ഫണ്ട് ഹൗസ്
മ്യൂച്ചല്‍ഫണ്ടുകളിലും നിങ്ങള്‍ അടിസ്ഥാനപരമായി പണം നിക്ഷേപിക്കുന്നത് ഓഹരികളിലാണ്. എന്നാല്‍ നിങ്ങള്‍ക്കും ഓഹരി വിപണികള്‍ക്കും ഇടയില്‍ ഒരു ഫണ്ട് ഹൗസ് അല്ലെങ്കില്‍ സ്ഥാപനം കാണും. ഫണ്ട് ഹൗസ് ഓഹരി വിപണിയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ഓഹരികളുടെ ഒരു പൂള്‍ ഉണ്ടാക്കും. ആ പൂള്‍ ഫണ്ടിലേക്കാണ് നമ്മള്‍ പണം നിക്ഷേപിക്കുന്നത്. പല ഓഹരികളുടെയും ഒരു കൂട്ടമായതിനാലാണ് അതിനെ നമ്മള്‍ മ്യൂച്ചല്‍ഫണ്ട് എന്നു വിളിയ്ക്കുന്നത്. നമുക്ക് ലാഭം കിട്ടേണ്ടത് ധനകാര്യസ്ഥാപനങ്ങളുടെ ബാധ്യത കൂടിയായതിനാല്‍ അവര്‍ വളരെ കരുതലോടെ മാത്രമേ കാര്യങ്ങള്‍ കൈകാര്യം ചെയ്യൂ.