പലരും കരുതുന്ന പോലെ മ്യൂച്ചല്‍ ഫണ്ടുകള്‍ ബാലികേറാമലയൊന്നുമല്ല. മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുമ്പോള്‍ മറ്റേതൊരു പ്രവര്‍ത്തിയും നിങ്ങളര്‍പ്പിക്കുന്ന ശ്രദ്ധ ഇവിടെയും വേണമെന്ന് മാത്രം. ഷോര്‍ട്ട് ടേമും ലോംഗ് ടേമുമായ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് അനുസരിച്ച് മ്യൂച്ചല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കുകയാണ് ആദ്യം വേണ്ടത്.
ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ ന്റെ ഉപദേശം കേട്ട് മ്യൂച്ചല്‍ ഫണ്ട് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. മ്യൂച്ചല്‍ ഫണ്ടിനെ പറ്റി പഠിക്കാന്‍ തീര്‍ച്ചയായും അവരുടെ ഉപദേശം സഹായകമാവാം. എന്നാല്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന മ്യൂച്ചല്‍ ഫണ്ടിനെ പറ്റി പൂര്‍ണ്ണമായൊരു ചിത്രം നിങ്ങള്‍ക്ക് ഉണ്ടാവേണ്ടതാണ്.
ഫണ്ടിന്റെ ട്രാക്ക് റെക്കോഡ് (പഴയകാല പ്രകടനം) ശ്രദ്ധാപൂര്‍വ്വം പഠിക്കുക. മ്യൂച്ചല്‍ ഫണ്ട് തരുന്ന സ്ഥാപനത്തിന്റെ പഴയകാല പ്രകടനവും കണക്കിലെടുക്കേണ്ടതുണ്ട്. ഫണ്ടിന്റെ മൂന്നോ നാലോ കൊല്ലത്തെ ശരാശരി വളര്‍ച്ച പഠിക്കുക. വിപണി തളര്‍ന്ന സന്ദര്‍ഭങ്ങളില്‍ ഫണ്ട് എങ്ങനെ പ്രകടനം നടത്തിയെന്നതും മനസ്സിലാക്കുക.
ഇത്രയും ചെയ്തുകഴിഞ്ഞാല്‍ നിങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്ന ഫണ്ടിനെ പറ്റി പൂര്‍ണ്ണമായൊരു ചിത്രം നിങ്ങള്‍ക്ക് ലഭിക്കും. ഇനി നിക്ഷേപിച്ചോളൂ.